Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ പുരുഷന്മാർ ഇന്ത്യൻ‌ സ്ത്രീകളെ അർഹിക്കുന്നില്ല; അമ്മയെ കുറിച്ച് മകന്റെ ഹൃദയം തൊടുന്ന പോസ്റ്റ്

"തമാശയല്ല, എൻ്റെ അച്ഛൻ മരിച്ചതിന് ശേഷമാണ് എൻ്റെ അമ്മ നല്ല വിശ്രമജീവിതം നയിക്കുന്നത് എന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു. ഇപ്പോൾ അവർ നന്നായി ചിരിക്കുന്നു, ഞാൻ എൻ്റെ അച്ഛന് എതിരല്ല, ഇതെൻ്റെ പൊതുവായ നിരീക്ഷണം മാത്രമാണ്" എന്നാണ് ഒരാൾ പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്. 

indian men dont deserve indian women sons post about mother viral
Author
First Published Apr 30, 2024, 12:04 PM IST

ഇന്ത്യയിലെ സ്ത്രീകൾ പലപ്പോഴും സ്വന്തം ആ​ഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം ത്യജിച്ച് കുടുംബത്തിനും കുട്ടികൾക്കും ഒക്കെ വേണ്ടി ജീവിക്കുന്നവരായി മാറാറുണ്ട്. ഇത്തരം ദൗർഭാ​ഗ്യകരമായ അവസ്ഥയാണെങ്കിലും പലപ്പോഴും അവർ ആരോടും പരാതിപ്പെടാനും പോകാറില്ല. അത് തിരിച്ചറിയാൻ പുരുഷന്മാരും ശ്രമിക്കാറില്ല. എന്തായാലും, സമാനമായ ഒരനുഭവമാണ് തന്റെ അമ്മയെ കുറിച്ച് ഈ യുവാവും പങ്കുവച്ചിരിക്കുന്നത്. 

ബം​ഗളൂരുവിൽ നിന്നുള്ള ഒരു യുവാവാണ് തന്റെ അമ്മയുടെ ഹൃദയസ്പർശിയായ വീഡിയോയും പോസ്റ്റും പങ്കുവച്ചിരിക്കുന്നത്. നീണ്ട 60 വർഷത്തിന് ശേഷം തന്റെ അമ്മ അവരുടെ കടമകളിൽ നിന്നും ഇടവേളയെടുത്തിരിക്കുന്നു എന്നാണ് യുവാവ് പറയുന്നത്. അതുവരേയും അവർ തന്റെ അച്ഛന്റെ കാര്യം നോക്കിയിരിക്കുകയായിരുന്നു എന്നും പോസ്റ്റിൽ പറയുന്നു. ഒപ്പം ഇന്ത്യയിലെ പുരുഷന്മാർ ഇന്ത്യൻ സ്ത്രീകളെ അർഹിക്കുന്നില്ല എന്നും യുവാവ് കുറ്റപ്പെടുത്തുന്നുണ്ട്.

വീഡിയോയിൽ യുവാവിന്റെ അമ്മ മഞ്ഞുകൊണ്ട് കളിക്കുന്നതും ആ യാത്ര ആസ്വദിക്കുന്നതുമാണ് കാണുന്നത്. അവർ ഏറെക്കാലം കാത്തിരുന്നതാണ് ഈ വെക്കേഷൻ എന്ന് ആ വീഡിയോ കാണുമ്പോൾ തന്നെ മനസിലാവും. ഇന്ത്യയിലെ മിക്കവാറും സ്ത്രീകളുടെയും അവസ്ഥ ഇത് തന്നെയാണ് എന്നാണ് വീഡിയോയുടെ കമന്റുകളിൽ നിന്നും മനസിലാവുന്നത്. 

നിരവധിപ്പേരാണ് തങ്ങളുടെ അമ്മയുടെ അനുഭവവും സമാനമായിരുന്നു എന്ന് കുറിച്ചിരിക്കുന്നത്. "തമാശയല്ല, എൻ്റെ അച്ഛൻ മരിച്ചതിന് ശേഷമാണ് എൻ്റെ അമ്മ നല്ല വിശ്രമജീവിതം നയിക്കുന്നത് എന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു. ഇപ്പോൾ അവർ നന്നായി ചിരിക്കുന്നു, ഞാൻ എൻ്റെ അച്ഛന് എതിരല്ല, ഇതെൻ്റെ പൊതുവായ നിരീക്ഷണം മാത്രമാണ്" എന്നാണ് ഒരാൾ പോസ്റ്റിന് കമന്റ് നൽകിയിരിക്കുന്നത്. 

ശരിക്കും ഇന്ത്യയിലെ പുരുഷന്മാർ ഇന്ത്യയിലെ സ്ത്രീകളെ അർഹിക്കുന്നില്ല, തങ്ങളുടെ അമ്മമാരുടെ കഷ്ടപ്പാടും ത്യാ​ഗവും തന്നെയാണ് അതിന് കാരണം എന്ന് കുറിച്ചവരും അനേകമുണ്ട്. 

വായിക്കാം: ഒന്നാം റാങ്ക് കിട്ടണ്ടായിരുന്നു, ട്രോളുകൾ അത്രയേറെ വേദനിപ്പിച്ചു; മനസ് തുറന്ന് പ്രാചി
 

Follow Us:
Download App:
  • android
  • ios